Local

വെറ്റിലപ്പാറയിൽ ആദിവാസി ബാലന് ക്രൂര മർദ്ദനം

Published

on

വെറ്റിലപ്പാറ സർക്കാർ പ്രീമെട്രിക് ഹോസ്റ്റലിൽ ആദിവാസി ബാലന് മർദ്ദനം.അടിച്ചിൽതൊട്ടി ഊരുനിവാസിയായ പത്താം ക്ലാസുകാരനാണ് മർദ്ദനമേറ്റത്. ബെഞ്ചിൽ തട്ടി ശബ്‌ദം ഉണ്ടാക്കിയെന്ന് പറഞ്ഞ് സുരക്ഷാ ജീവനക്കാരനായ മധു മുളവടി കൊണ്ട് തന്റെ പുറത്ത് അടിച്ചെവെന്ന് കുട്ടി പറഞ്ഞു. അതിരപ്പിള്ളി പോലീസ് വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം തുടങ്ങി. മുന്‍പും തനിക്ക് സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് മര്‍ദനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് കുട്ടി വെളിപ്പെടുത്തി. ക്രൂരമായി മര്‍ദനമേറ്റ കുട്ടിയെ ക്ലാസ് ടീച്ചറും മാതാപിതാക്കളും ചേര്‍ന്ന് വെറ്റിലപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് ശേഷം കുട്ടിയെ ചാലക്കുടി ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂളിലെത്തിയ ശേഷം കുട്ടി തനിക്ക് മര്‍ദനമേറ്റ വിവരം ക്ലാസ് ടീച്ചറോട് പറയുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴിലാണ് വെറ്റിലപ്പാറ പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version