National

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്

Published

on

ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എൻഡിഎയുടെ സ്ഥാനാർത്ഥിയായ പശ്ചിമ ബംഗാൾ മുൻ ഗവർണർ ജഗ്ദീപ് ധൻകറും പ്രതിപക്ഷ സ്ഥാനാർത്ഥിയായ കോൺഗ്രസ് നേതാവ് മാർഗരേറ്റ് ആൽവയുമാണ് സ്ഥാനാർത്ഥികൾ. പാർലമെന്‍റ് ഹൗസിൽ രാവിലെ പത്തു മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്. ലോക്‌സഭയിലേയും രാജ്യസഭയിലേയും അംഗങ്ങളായ 788 പേരാണ് വോട്ടർമാർ. നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. അതേസമയം തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കാനാണ് തൃണമൂൽ കോൺഗ്രസിനെ തീരുമാനം. മമതാ ബാനർജിയുടെ വീട്ടിൽ ഒരു മണിക്കൂർ നീണ്ട യോഗത്തിനൊടുവിലാണ് ഇങ്ങനൊരു തീരുമാനം പാർട്ടി എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version