മലയാളികൾക്ക് അത്രമേൽ ദൃശ്യ ഭംഗി സമ്മാനിച്ച വിക്ടർ ജോർജിന്റെ ഓർമകൾക്ക് ഇന്ന് 22 വയസ്. മലയാളിയുടെ ഓരോ മഴ ഓർമകളിലും വിക്ടർ ഇന്നും ഒരു നനുത്ത നൊമ്പരമായി തുടരുകയാണ്. മഴയെ ഇത്രയധികം സ്‌നേഹിച്ച വിക്ടറിന്റെ ക്യാമറയിൽ അവസാനം പകർത്തിയതും മഴയുടെ കോപം നിറഞ്ഞ മുഖങ്ങളായിരുന്നു.
2001 ൽ വെണ്ണിയാനി മലയിലുണ്ടായ ഉരുൾപൊട്ടലിന്റെ ചിത്രങ്ങൾ പകർത്തുന്നതിനിടെ മണ്ണിടിച്ചിലിൽപെട്ട് വിക്ടറിന്റെ ജീവൻ പൊലിഞ്ഞത്. കൃത്യനിർവഹണത്തിനിടയിൽ മരണം കീഴടക്കിയ ആദ്യ മലയാളി പത്രപ്രവർത്തകൻ..