വരവൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ 2021 – 2022 അധ്യയന വർഷത്തിലെ വിജയോത്സവവും, ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 35 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെയും 20 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച പുതിയ ടോയ്ലറ്റ് ബ്ലോക്കിന്റെയും 5 ലക്ഷം രൂപ ചിലവിൽ നവീകരിച്ച ലാബിന്റെയും ഉദ്ഘാടനം നടന്നു
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ഡേവീസ് ഉദ്ഘാടനം ചെയ്തു.
വരവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.സുനിത അദ്ധ്യക്ഷത വഹിച്ചു.
വടക്കാഞ്ചേരി ബ്ലോക്ക് എ ഇ അജി ഫ്രാൻസീസ് റിപ്പോർട്ട് അവതരിപ്പിച്ചു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. നഫീസ എന്റോവ്മെന്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പി.സാബിറ കലാ-കായിക പ്രതിഭകളെ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ.ബാബു, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ കമ്മറ്റി ചെയർപേഴ്സൺ വിമല പ്രഹ്ളാദൻ , ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.കെ.യശോദ, ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.എ. ഹിദായത്തുള്ള ഗ്രാമ പഞ്ചായത്ത് അംഗം. സേതുമാധവൻ, വരവൂർ ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി.വി.അജിത, വരവൂർ ജി.എച്ച്.എസ്.എസ് പ്രധാനധ്യാപിക വി.ബി.രതി, പി.ടി.എ പ്രസിഡൻ്റ് പി.എസ്. പ്രദീപ്, എം.എസ്.സി ചെയർമാർ സി.ഗോപകുമാർ, എം.പി.ടി.എ പ്രസിഡൻ്റ് പി.എം.സുജിത, സ്റ്റാഫ് സെക്രട്ടറി കെ.എസ്.മണികണ്ഠൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.