സംസ്ഥാനത്ത് സ്കൂൾ ബസുകൾക്ക് ‘വിദ്യാവാഹിനി’ റജിസ്ട്രേഷൻ നിർബന്ധമാക്കി
വിദ്യാവാഹിനി ആപ്പില്‍ റജിസ്റ്റർ ചെയ്യാത്ത സ്കൂൾ ബസുകൾക്ക് ഇനിമുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല.
സ്കൂൾ ബസുകളുടെ റൂട്ടും സമയവും കൃത്യമായി രക്ഷിതാക്കള്‍ക്ക് അറിയുന്നതിനായി മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സംവിധാനമാണ് വിദ്യാവാഹിനി ആപ്പ്.
സംസ്ഥാനത്തുള്ള 31000 സ്‌കൂള്‍ ബസുകളിൽ അഞ്ഞൂറില്‍ താഴെ ബസുകൾ മാത്രമാണ് ആപ്പിൽ റജിസ്ട്രേഷൻ നടത്തിയത്. ഈ സഹചര്യത്തിലാണ് കടുത്ത തീരുമാനം.