കുന്നംകുളം നഗരസഭയിൽ വീണ്ടും വിജിലൻസ് പരിശോധന. കെട്ടിട നിർമ്മാണത്തിന് മാനദണ്ഡങ്ങൾ പാലിക്കാതെ നഗരസഭ അനുമതി നൽകിയെന്ന പരാതിയിലാണ് പരിശോധന. നേരത്തെ സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ പരിശോധനയിൽ കുന്നംകുളം നഗരസഭയിൽ നിന്നും ക്രമക്കേടുമായി ബന്ധപ്പെട്ട ഫയലുകൾ കണ്ടെടുത്തിരുന്നു.