വെങ്കിടങ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അജികുമാറാണ് പിടിയിലായത്. രേഖകളുടെ പകർപ്പിനായി ഓഫീസിലെത്തിയ ആളിൽ നിന്നും മുവ്വായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിൽ രണ്ടായിരം നേരത്തെ വാങ്ങിയിരുന്നു. ആയിരം രൂപ വാങ്ങി തിരിച്ചു പോവുമ്പോഴാണ് തൃശൂർ വിജിലൻസ് ഡി വൈ എസ്പി ജീൻ പോളിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫിനോഫ്തലിൻ പൊടി വിതറി നമ്പർ നോട്ട് ചെയ്ത കറൻസികൾ കൊടുത്തു വിടുകയായിരുന്നു. പണം വാങ്ങി വില്ലേജ് നിന്നും വരുന്ന വഴി വെങ്കിടങ് സെന്ററിൽ വെച്ചായിരുന്നു അജികുമാറിനെ പിടികൂടിയത്. ഇന്ന് ഉച്ചതിരിഞ്ഞു നാലരമണിയോടെയാണ് സംഭവം.