Crime

വിജിലൻസിന്‍റെ മിന്നൽ പരിശോധന: തൃശൂർ ആർ.ടി ഓഫീസില്‍ നടക്കുന്നത് ഇടനിലക്കാരുടെയും ഏജന്‍റുമാരുടെയും ഭരണം

Published

on

തൃശൂർ ആർ.ടി ഓഫീസിൽ നടക്കുന്നത് ഇടനിലക്കാരുടെയും ഏജന്‍റുമാരുടെയും ഭരണം. ഉദ്യോഗസ്ഥർ കൈവശം വെക്കേണ്ട രേഖകൾ പലതും ഏജന്‍റുമാരുടെ കയ്യിൽ നിന്നും കണ്ടെത്തി.സംസ്ഥാനത്തെ ആർ.ടി.ഒ, ജോയിന്‍റ് ആർ.ടി.ഒ ഓഫീസുകളിൽ നടത്തിയ വിജിലൻസ് റെയ്ഡിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. തൃശൂരിൽ ഏജന്‍റിന്‍റെ കയ്യിൽ നിന്ന് ആർ.ടി ഓഫീസിലെ 14 രേഖകളാണ് വിജിലൻസ് പിടിച്ചെടുത്തത്. കൈക്കൂലി ആരോപണത്തെ തുടർന്ന് 51 ഓഫീസുകളിലാണ് വിജിലൻസ് ഇന്നലെ മിന്നൽ പരിശോധന നടത്തിയത്. വൈകിട്ട് മൂന്നരയോടെ തുടങ്ങിയ പരിശോധന ചിലയിടങ്ങളിൽ രാത്രി വൈകിയും തുടർന്നു. ചിലയിടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചനയുണ്ട്. പൊതുജനങ്ങളിൽ നിന്ന് സേവനങ്ങൾക്ക് ഏജന്‍റുമാർ മുഖേന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ‘ഓപ്പറേഷൻ ജാസൂസ്’ എന്ന പേരിലാണ് പരിശോധന നടത്തിയത്. ഏജന്‍റുമാരായി പ്രവർത്തിക്കുന്നവരുടെ ഓഫീസുകളിലും പരിശോധന നടത്തി. പലയിടത്തും ഏജന്‍റുമാരിൽ നിന്നു രേഖകളില്ലാത്ത പണം പിടിച്ചെടുത്തിട്ടുണ്ട്.

ഇടുക്കി, കണ്ണൂർ ജില്ലയിൽ ചില ഓഫീസുകളിൽ ഇടുക്കി, കണ്ണൂർ ജില്ലയിൽ ചില ഓഫീസുകളിൽ ഏജന്‍റുമാർ വഴിയല്ലാത്ത ഫയലുകൾ വച്ചു താമസിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. കരുനാഗപ്പള്ളിയിൽ ഉൾപ്പെടെ ആർ.ടി ഓഫീസ് ഏജന്‍റുമാരുടെ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. പത്തനംതിട്ടയിൽ നിന്നും റാന്നിയിൽ നിന്നും ഏജന്‍റുമാരിൽ നിന്ന് 15,000 രൂപ വീതം കണ്ടെടുത്തു. കോട്ടയത്ത് ഏജന്‍റിൽ നിന്ന് 33,000 രൂപ പിടിച്ചെടുത്തു.
ആലപ്പുഴ ആർ.ടി ഓഫിസിൽ ഏജന്‍റുമാരിൽ നിന്നും കണക്കിൽപെടാത്ത 70,000 രൂപ പിടിച്ചു. പാലക്കാട്ട് ഏജന്‍റുമാരിൽ നിന്ന് 26,900 രൂപ പിടികൂടി. മലപ്പുറം കൊണ്ടോട്ടി ആർ.ടി ഓഫീസിൽ നടന്ന വിജിലൻസ് റെയ്ഡിനിടെ ഏജന്‍റിൽനിന്ന് 1,06,000 രൂപ പിടിച്ചെടുത്തു. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിൽ കണക്കിൽപ്പെടാത്ത 30,080 രൂപയും രേഖകളും പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version