യുവനടിയെ പീടിപ്പിച്ചെന്ന പരാതിയെ തുടർന്ന് ദുബായിലേക്ക് കടന്ന നിർമാതാവും നടനുമായ വിജയ്ബാബു കൊച്ചിയിൽ തിരിച്ചെത്തി. നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. വിജയ് ബാബു നാട്ടിൽ എത്തിയാൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി അറിയിച്ചിരുന്നു. നാട്ടിലെത്തിയ വിജയ് ബാബു അന്വേഷണത്തിൽ പോലീസിനോട് പൂർണമായി സഹകരിക്കുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം പുറത്തുകൊണ്ടുവരും. ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.