ബഹു. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ബി. ഷീല കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു.വിദ്യാഗോപാല മന്ത്രാർച്ചനയിലും, സംഗീതാർച്ചനാലാപനത്തിലും – നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ഗുരു സ്ഥാനീയനായ ശ്രീ രാജേന്ദ്രൻ, ഗായിക കലാരഘു, ക്ഷേത്ര പുനരുദ്ധാരണ ആഘോഷ കമ്മിറ്റി പ്രസിഡന്റ് പി കെ രഘു, സെക്രട്ടറി അഡ്വക്കേറ്റ് സി സുനിൽകുമാർ, മുളങ്കുന്നത്തുകാവ് ദേവസ്വം ഓഫീസർ സിപി നന്ദകുമാർ, ട്രഷറർ അഡ്വക്കേറ്റ് കെ പി രാധാകൃഷ്ണൻ, പി പ്രേംദാസ് ,വസന്തൻ കോമാട്ടിൽ, വിജീഷ് തിലകൻ, ധീരജ് മഠത്തിപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.