യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നു. വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യണമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. അതേ സമയം പോലീസ് വിജയ് ബാബുവിനെ ഇന്നലെ യുവനടിയെ പീഡിപ്പിച്ച ഹോട്ടലിൽ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തിയിരുന്നു.