കൈപ്പമംഗലം പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ.വി.ആർ വിഷ്ണു ആണ് വിജിലൻസ് പിടിയിലായത് . വീട് നന്നാക്കുന്നതിനുള്ള ആനുകൂല്യത്തിന് അപേക്ഷ നൽകിയ ഷഹർബാനോടാണ് വിഷ്ണു കൈക്കൂലി ആവശ്യപ്പെട്ടത്.
രണ്ടാം ഗഡു ആയ 25,000 ലഭിക്കാൻ 1,000 രൂപ കൈക്കൂലിയായി നൽകണമെന്ന് വിഷ്ണു വീട്ടിലെത്തി ആവശ്യപ്പെടുകയായിരുന്നു. വാർഡ് മെമ്പർ ഷെഫീഖ് പ്രശ്‌നത്തിൽ ഇടപെട്ടെങ്കിലും കൈക്കൂലി വാങ്ങി നൽകാൻ വിഷ്ണു ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഷെഫീഖ് വിജിലൻസിൽ പരാതി നൽകി.