Local

വില്ലേജ് ഓഫീസറാകാൻ വില്ലേജ് സർവ്വീസ് നിർബന്ധം

Published

on

വില്ലേജ് ഓഫീസറാകാൻ വില്ലേജ് സർവ്വീസ് നിർബന്ധം ; ഉത്തരവിറക്കി റവന്യൂ വകുപ്പ്. വില്ലേജ് ഓഫീസറാകാൻ വില്ലേജ് സർവ്വീസ് നിർബന്ധമാക്കി റവന്യൂ വകുപ്പിന്റെ ഉത്തരവ്. വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നീ തസ്തികകളിൽ സ്ഥാനക്കയറ്റത്തിനായി ഇനി വില്ലേജ് സർവീസും വേണം. മിനിമം മൂന്നുവർഷം സർവീസുള്ളവർക്കാണ് സ്ഥാനക്കയറ്റം അനുവദിക്കുക. പരിചയമില്ലാത്തവർ വില്ലേജ് ഓഫീസർമാർ ആകുന്നത് തടയാനാണ് തീരുമാനം. വില്ലേജ് ഓഫീസിൽ ജോലി ചെയ്യാത്ത റവന്യൂ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ വില്ലേജ് ഓഫീസർമാരായും തഹസിൽദാർമാരായും നിയമുിതരാകുന്ന സാഹചര്യം മുൻപ് ഉണ്ടായിരുന്നു. ഭൂമിയുമായിടപാടുകൾ, മറ്റു രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവയിൽ ഇവർക്കുള്ള പരിചയക്കുറവിനെക്കുറിച്ച് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.
2021ൽ ഇത് സംബന്ധിച്ച് വകുപ്പുതല യോഗം ചേരുകയും മൂന്നുവർഷം ക്ലർക്കായോ വില്ലേജ് അസിസ്റ്റൻറായോ അല്ലെങ്കിൽ സ്‌പെഷൽ വില്ലേജ് ഓഫീസർ ആയോ ജോലി ചെയ്യാത്തവർക്ക് വില്ലേജ് ഓഫീസർ അല്ലെങ്കിൽ തഹസിൽദാറായോ ഡെപ്യൂട്ടി തഹസിൽദാറായോ നിയമിക്കരുതെന്ന തീരുമാനം എടുത്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇന്നലെയാണ് റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version