കപ്പലിൽ ജോലി നൽകാമെന്ന് പറഞ്ഞ് വരന്തരപ്പിള്ളി സ്വദേശിയിൽനിന്ന് നാലരലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. കോട്ടയം മൂലവട്ടം സ്വദേശി ഉട്ടുപ്പിൽ അമൽ (27) ആണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയെ പിടികൂടാനുണ്ട്.വരന്തരപ്പിള്ളി സ്വദേശി ഗിരിജാവല്ലഭൻ്റെ പരാതിയിലാണ് നടപടി. ഇയാളുടെ മകന് വിദേശത്ത് കപ്പലിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് നാലരലക്ഷം രൂപ വാങ്ങിയെന്നും തുടർന്ന് ജോലിയോ വിസയോ നൽകിയില്ലെന്നുമാണ് പരാതി. മാല് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് പ്രതികൾ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്തെത്തിയ വരന്തരപ്പിള്ളി പോലീസ് അമലിനെ പിടികൂടുകയായിരുന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന ലിൻസ് സാമുവൽ എന്നയാളെ പോലീസ് തിരഞ്ഞു വരുന്നു. വരന്തരപ്പിള്ളി എസ്.ഐ. സി.സി. ബസന്ത്, എ.എസ്.ഐ.മാരായ തോമസ്, പോളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.