തൃശൂർ സിറ്റി എ.സി.പി വി.കെ. രാജുവിന് പാലക്കാട് സബ് ഡിവിഷനിലേക്ക് സ്ഥലം മാറ്റം. ജില്ലാ ക്രൈം റെക്കാഡ് ബ്യൂറോ ഡിവൈ.എസ്.പിയായിരുന്ന കെ.കെ. സജീവാണ് പുതിയ എ.സി.പി. കഴിഞ്ഞ ഏതാനും വർഷങ്ങളായി തൃശൂർ സബ് ഡിവിഷൻ എ.സി.പിയായി ചുമതല വഹിക്കുന്ന വി.കെ. രാജു ക്രമസമാധാനപാലന രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു. കോവിഡ് കാലത്ത് സംസ്ഥാനത്ത് തന്നെ പോലീസിന്‍റെ പ്രവർത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടത് തൃശൂർ സിറ്റി സബ് ഡിവിഷനിലായിരുന്നു. എറണാകുളം റേഞ്ച് ഡിവൈ.എസ്.പിയായിരുന്ന ബിജു കെ. സ്റ്റീഫനെ തൃശൂർ സിറ്റി അഡീഷണൽ എസ്.പിയായി നിയമിച്ചിട്ടുണ്ട്. സി.ജി. ജിംപോളാണ് ഡി.സി.ആർ.ബി സിറ്റി ഡിവൈ.എസ്.പി. പാലക്കാട് സബ് ഡിവിഷനിൽ നിന്ന് പി.സി. ഹരിദാസനെ ഡി.സി.ആർ.ബി തൃശൂർ റൂറൽ ഡിവൈ.എസ്.പിയായി നിയമിച്ചു.