യൂത്ത് കോൺഗ്രസ്സ് കരുമത്ര ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വോട്ടർ ഐ.ഡി കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു. മഹാത്മ യുവജന സംഘം ഓഫീസിൽ നടന്ന പരിപാടിഅമ്പലപ്പാട് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് പി. ജെ.രാജു ഉദ്ഘാടനം ചെയ്തു.. 17 വയസ്സ് പൂർത്തികരിച്ചവർക്ക് വോട്ടർ ഐ ഡി കാർഡ് എടുക്കുന്നതിനും വോട്ടർ കാർഡ് & ആധാർ കാർഡ് ലിങ്ക്ചെയ്യൽ, വോട്ടർ ഐ.ഡി കാർഡിലെ തെറ്റ് തിരുത്തൽ, ഫോട്ടോ അപ് ലോഡിങ്ങ് തുടങ്ങിയ സേവനങ്ങളാണ് ക്യാമ്പിൽ സംഘടിപ്പിച്ചിട്ടുള്ളത്. ബൂത്ത് പ്രസിഡണ്ട് ജസ്റ്റിൻ പാണേങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കുട്ടൻ മച്ചാട്, പി.എസ്. റഫീക്ക്, വിനോദ് മാടവന, എ. എ. ബഷീർ, എൻ.എം.വിനീഷ്, ജയിംസ് കുണ്ടുകുളം, എ.എ.അഷറഫ്, പി.ജെ.ക്രിസ്റ്റിൻ, എ.ബി.ആഷിഖ്, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.