വടക്കാഞ്ചേരി നഗരത്തിലെ പഴയ റെയിൽ വേ ഗേയ്റ്റിന് കുറുകേ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ റെയിൽവെ മന്ത്രിക്കുള്ള നിവേദനം ആലത്തൂർ എം.പി. രമ്യ ഹരിദാസിന് കൈമാറി. ആക്ഷൻ കൗൺസിൽ ചെയർമാൻ ജിജി സാംസൻ്റെ നേതൃത്വത്തിലാണ് നിവേദനം കൈ മാറിയത്. നിവേദനം റെയിൽവേ മന്ത്രിക്ക് നൽകുമെന്നും, അടുത്ത ബഡ്ജറ്റിൽ ഉൾപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എം. പി പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത് കുമാർ, ജിജോ കുര്യൻ, എ.എസ്.ഹംസ, സന്ധ്യ കൊടയ്ക്കാടത്ത്, സി.സി.വിൻസൻ്റ് .അഡ്വ. മനോജ് ചിറ്റിലപ്പിളളി, പ്രിൻസ് ചിറയത്ത്, ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.