വടക്കാഞ്ചേരിയിൽ 2014ൽ എം.എൽ.എ യും മന്ത്രിയുമായിരുന്ന സി.എൻ ബാലകൃഷ്ണൻ വടക്കാഞ്ചേരി ഗ്രൗണ്ട് പുനരുദ്ധാരണത്തിനായി അനുവദിച്ച ഒരു കോടി രൂപ വകമാറ്റാനുള്ള ശ്രമം ഇപ്പോഴത്തെ എം.എൽ.എ ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു .
ടെൻഡർ കഴിഞ്ഞ് നിർമ്മാണം ആരംഭിച്ചിരുന്നു . എന്നാൽ ഗ്രൗണ്ടിൽ കയ്യേറ്റം ഉണ്ടെന്നും അളന്ന് തിരിക്കണമെന്നും ആവശ്യപ്പെട്ട് അന്ന് ‘ സേവ്യർ ചിററിലപ്പിള്ളിയുടെ നേതൃത്വത്തിൽ ഇപ്പോഴത്തെ നഗരസഭ ചെയർമാൻ ഉൾപ്പടേയുള്ളവർ തടയുകയായിരുന്നു . പ്രസിഡൻ്റ് എ.എസ്.ഹംസ അദ്ധ്യക്ഷത വഹിച്ചു . ഡി സി സി സെക്രട്ടറി കെ.അജിത് കുമാർ , യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി വൈശാഖ് , സന്ധ്യ കൊടയ്ക്കാടത്ത്, എ എ ആസാദ്, സിന്ധു സുബ്രഹ്മണ്യൻ, ടി.വി.സണ്ണി, ജിജി സാംസൺ, നബീസ , കമലം ബാബുരാജ് കണ്ടേരി എന്നിവർ പങ്കെടുത്തു.