വടക്കാഞ്ചേരി ഗവ.ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടന്നു വന്നിരുന്ന സപ്തദിന സഹവാസ ക്യാംപ് സമാപിച്ചു. സമാപന സമ്മേളനം വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയർ പേഴ്സൺ ഷീല മോഹൻ ഉദ്ഘാടനം ചെയ്തു. എംപിടിഎ പ്രസിഡൻ്റ് ശ്രീമതി സജിനി ജീപ്സൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വളണ്ടിയർ ലീഡർ അർജുൻ എം.ആർ ഏയ്ഞ്ചൽ ടി. ആന്റോ മികച്ച വളണ്ടിയറായി തിരഞ്ഞെടുക്കപ്പെട്ട നിബിൻ എം.ബി. പ്രോഗ്രാം ഓഫീസർ ജിമ്മി ലൂക്കോസ് പ്രിൻസിപ്പൽ പ്രമോദ് എസ്,അധ്യാപകരായ ഡോ.സുരേഷ് കെ.ജിയും പ്രീതി കെ.ആർ തുടങ്ങിയവർ സംസാരിച്ചു. പങ്കെടുത്ത മുഴുവൻ വളണ്ടിയേഴ്സിനും സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് പ്രിൻസിപ്പൽ പ്രമോദ് എസ് പതാക താഴ്ത്തിയതോടെ ക്യാപ് ഔദ്യോഗികമായി സമാപിച്ചു.