വടക്കാഞ്ചേരി ടൗണിലെ പ്രവർത്തന രഹിതമായി കിടക്കുന്ന നിരീക്ഷണ ക്യാമറകൾ പ്രവർത്തനക്ഷമമാക്കണമെന്നും മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും അകത്തേയും പുറത്തേയും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന രീതിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും ജനമൈത്രി പൊലീസ് സമിതി ആവശ്യപ്പെട്ടു. സിഐ കെ.മാധവൻകുട്ടി അധ്യക്ഷത വഹിച്ചു. എഎസ്ഐ എം.എക്സ്. വില്യംസ്, സിപിഒമാരായ എൻ.കെ.രതീഷ്, കെ.മിനിമോൾ, മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് അജിത് കുമാർ മല്ലയ്യ, വി.വി.ഫ്രാൻസിസ്, ശശികുമാർ കൊടയ്ക്കാടത്ത്, അഡ്വ.എം.ഹരികിരൺ, പി.കെ.ദാമോദരൻ, എം.സി. ജോണി, സണ്ണി ഫ്രാൻസിസ്, പി.എ.ജോൺസൺ, കെ.എൻ.നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. സമിതി അധ്യക്ഷനായി മാധ്യമ പ്രവർത്തകൻ ശശികുമാർ കൊടയ്ക്കാടത്തിനെ യോഗം തിരഞ്ഞെടുത്തു.