ഇന്ന് പുലർച്ചേ നാലുമണിയോടേയാണ് സംഭവം കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ദോസ്ത് എന്ന പേരിലുള്ള മിനിലോറിയാണ് നിയന്ത്രണം വിട്ടു കാഞ്ഞിരക്കോട് ഷാപ്പുംപടിക്ക് സമീപം മദീന ഗ്ലാസ് ഹൗസിന് മുന്നിൽ മറിഞ്ഞത് . തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് വീട്ടുസാധനങ്ങളുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന കുട്ടിക്ക് പരുക്കേറ്റു. കുട്ടിയെ ഓട്ടുപാറയിൽ നിന്നെത്തിയ 108 ആംബുലൻസിൽ അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.