ഇന്ന് രാവിലെ 7.45 ഓടു കൂടിയാണ് സംഭവം. ചാത്തന്നൂർ ഭാഗത്തുനിന്ന് ഓട്ടുപാറ ഭാഗത്തേക്ക് വന്നിരുന്ന ബൈക്കിൽ യാത്ര ചെയ്തിരുന്ന പട്ടണത്ത് വീട്ടിൽ 46 വയസ്സുള്ള മോഹൻ ദാസ് , 30 വയസ്സുള്ള സുധീന, 12 വയസ്സുള്ള അമൽദാസ് 3 വയസ്സുള്ള അതീന ദാസ് എന്നിവർക്കാണ് പരുക്കേറ്റത്. സൈഡ് റോഡിൽ നിന്ന് വന്നിരുന്ന ബൈക്ക് പെട്ടെന്ന് സംസ്ഥാന പാതയിലേക്ക് കയറിയതു മൂലം ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടുകയും ബൈക്കിൽ നിന്ന് ഇവർ വീഴുകയുമായിരുന്നു. ബൈക്കിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇടിച്ച ബൈക്ക് നിർത്താതെ പോവുകയും ചെയ്തു. സ്ഥലത്തെത്തിയ ആക്ട്സ് പ്രവർത്തകർ പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.