Local

വടക്കാഞ്ചേരി സെന്‍ട്രല്‍ ലയൺസ് ക്ലബ്ബിന്‍റെ ഈ വർഷത്തെ ആദ്യത്തെ ജനറൽ ബോഡി യോഗവും കുടുംബ സംഗമവും പുതിയ അംഗങ്ങളുടെ പ്രവേശന ചടങ്ങും നടന്നു.

Published

on

വടക്കാഞ്ചേരി സെന്‍ട്രൽ ലയൺസ് ക്ലബ്ബിന്‍റെ ഈ വർഷത്തെ ആദ്യത്തെ ജനറൽ ബോഡി യോഗവും കുടുംബ സംഗമവും പുതിയ അംഗങ്ങളുടെ പ്രവേശന ചടങ്ങും നടന്നു. ഡെലീസ റെസിഡൻസിയിൽ വച്ച് ഡിസ്ട്രിക്ട് ചീഫ് അഡ്വൈസർ.ഡോ.കെ.സി. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സുഭാഷ് പുഴയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ A+ നേടിയ അഞ്ജലി .പി.രാജേഷിനേയും, അയിഷ ഷെഫീക്കിനേയും ചടങ്ങിൽ പൊന്നാട അണിയിച്ചും, മൊമന്‍റോ നൽകിയും ചടങ്ങിൽ വച്ച് ആദരിച്ചു. പുതിയ അംഗങ്ങളായി പ്രവേശന ചടങ്ങിൽ പങ്കെടുത്ത ഉദ്ഘാടകനും, ഇൻഡക്ഷൻ ഓഫീസറുമായ ഡോ. കെ.സി.വർഗ്ഗീസ്, വ്യാസൻ പുഴയ്ക്കലിനും എ.എം.റഫീക്കിനും സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തു. കഴിഞ്ഞ മാസങ്ങളിൽ നടപ്പിലാക്കിയ ആക്റ്റിവിറ്റി റിപ്പോർട്ട് ക്ലബ്ബ് സെക്രട്ടറി കെ.മണികണ്ഠൻ അവതരിപ്പിച്ചു. ക്ലബ്ബ് ഖജാൻജി കെ.വി. വത്സല കുമാർ,
റിജിയൺ ചെയർ പേഴ്സൺ. അഡ്വ.പി.ജയപ്രകാശ്, ഗിരിജ സുഭാഷ്, പ്രസിഡണ്ട് അലൈന അനു ചേലക്കര ലയൺസ് ക്ലബ്ബ് അംഗം ആനി വർഗ്ഗീസ്, റോഷൻ ദേവസ്സി, ക്ലബ്ബ് ഡയറക്ടർ ബോർഡ് അംഗം കെ .എം . അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. തുടർന്ന് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version