എം.എൽ എ ഓഫീസിൽ വച്ച് സേവ്യർ ചിറ്റലപ്പിള്ളി ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ക്ലബ്ബ് പ്രസിഡണ്ട് സുഭാഷ് പുഴയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി നഗരസഭയിൽ ഉൾപ്പെട്ട ഗവൺമെൻ്റ് ഓഫീസുകളെ കേന്ദ്രീകരിച്ച് മാത്രം നടന്ന ക്യാമ്പിൽ നൂറ്റിമൂന്ന് പേർക്ക് പ്രമേഹ രോഗ നിർണ്ണയം നടന്നു. ലയൺസ് ക്ലബ്ബ് ജില്ലാ കോഡിനേറ്റർ പ്രശാന്ത് മേനോൻ പ്രമേഹ നിവാരണത്തേക്കുറിച്ച് വിശദീകരിച്ചു. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.ഐ. എ.എ. തങ്കച്ചൻ, തലപ്പിള്ളി താലൂക്ക് തഹസിൽദാർ എം.കെ. കിഷോർ, ഡപ്യൂട്ടി തഹസിൽദാർ എ.അജിത്,
തലപ്പിള്ളി താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസർ കെ.ജോസി ജോസഫ്,
ജോയിൻ്റ് ‘ആർ.ടി.ഒ. ആർ. അനിൽകുമാർ,തലപ്പിള്ളി സബ്ബ് ട്രഷറി ഓഫീസർ. എ.എ.സിന്ധു ,ലയൺസ് ക്ലബ്ബ് സെക്രട്ടറി കെ. മണികണ്ഠൻ,വത്സലകുമാർ എന്നിവർ പങ്കെടുത്തു. ഡി എം എൽ ടി ടെക്നീഷ്യൻമാരായ വിജി മനോജ് പ്രീതി വേണുഗോപാൽ എന്നിവർ പ്രമേഹരോഗ നിർണ്ണയ ക്യാമ്പിന് നേതൃത്വം നൽകി.