Local

വടക്കാഞ്ചേരി സൗഹൃദം സൊസൈറ്റിയുടെ ഭക്തശ്രീ അവാർഡ് കെ.വിജയൻ മേനോന്

Published

on

വടക്കാഞ്ചേരി സൗഹൃദം സൊസൈറ്റിയുടെ നേതൃത്വത്തിൽ വർഷന്തോറും നൽകി വരാറുള്ള ഭക്തശ്രീ അവാർഡിന് പ്രശസ്ത സംസ്കൃത പണ്ഡിതനും കവിയും ഭക്തിപ്രഭാഷകനുമായ കെ.വിജയൻ മേനോൻ അർഹനായിയെന്ന് വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സൗഹൃദം സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ് 7ന് രാവിലെ പത്തു മണിക്ക് അമ്പിളി ഭവനിൽ വച്ച് നടത്തുന്ന രാമായണ പഠന ശില്പശാലയിൽ വച്ച് അവാർഡ് സമ്മാനിക്കും. പതിനായിരത്തി ഒന്ന് രൂപയും, പ്രശസ്തി ഫലകവും ഗ്രന്ഥങ്ങളുമാണ് അവാർഡായി നൽകുകായെന്ന് ഭാരവാഹികൾ പറഞ്ഞു. ക്യാപ്റ്റൻ.ടി.രാധാകൃഷ്ണൻ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യും.സാഹിത്യ നിരൂപകൻ. കുറ്റിപ്പുഴ രവി ചടങ്ങിൽ അദ്ധ്യക്ഷത വഹിയ്ക്കും. കഥാകൃത്ത് ശ്രീദേവി അമ്പലപുരം, പ്രഭാഷകൻ: ക്യാപ്റ്റൻ.ടി.രാധാകൃഷ്ണൻ ,കാഥികൻ തൃശ്ശൂർ രാമകൃഷ്ണൻ, എന്നിവർക്കാണ് ഇതിനു മുമ്പ് ഭക്ത ശ്രീ അവാർഡ് സമ്മാനിച്ചിട്ടുള്ളതെന്നും സൗഹൃദം ഭാരവാഹികൾ പറഞ്ഞു. സൗഹൃദം സൊസൈറ്റിയുടെ ഭരണ സമിതി യോഗത്തിലാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തതെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ രക്ഷാധികാരി കുറ്റിപ്പുഴ രവി, പ്രസിഡൻ്റ് ഇ. സുമതിക്കുട്ടി, ജനറൽ സെക്രട്ടറി.പ്രൊഫ: പുന്നയ്ക്കൽ നാരായണൻ, ജോയിൻ്റ് സെക്രട്ടറി.സി.ആർ.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version