ശ്രീ മാരിയമ്മൻ കോവിലിൽ രാമായണ മാസാചരണത്തിൻ്റെ ഉദ്ഘാടനം ആദ്ധ്യാത്മിക ആചാര്യൻ കെ. വിജയൻ മേനോൻ നിർവഹിച്ചു. സേവാ സമിതി പ്രസിഡൻ്റ് എസ്.ആർ.മുത്തു കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. കുറ്റിപ്പുഴ രവി, അഡ്വ.ടി.എസ്.മായാ ദാസ് ,വനജ ശങ്കർ ,ടി എം.ഗോപാലൻ,ബി.സതീഷ് പിള്ള എന്നിവർ സമാരംഭ സഭയിൽ പ്രസംഗിച്ചു. എല്ലാ ഭക്തജനങ്ങൾക്കും എല്ലാ ദിവസവും ക്ഷേത്രത്തിൽ രാമായണ പാരായണം നടത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മാരിയമ്മൻ കോവിൽ സേവാസമിതി ഭാരവാഹികൾ അറിയിച്ചു.