ഇന്ന് രാവിലെ ആറേ മുക്കാലോടെ എതിർദിശയിൽ സഞ്ചരിച്ചിരുന്ന ടോറസും മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മിനി ലോറി ഡ്രൈവർ ബാംഗ്ലൂർ സ്വദേശിയായ 32 വയസുള്ള റഹ്മത്തുള്ളക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ വടക്കാഞ്ചേരി ആക്ടസ് പ്രവർത്തകരായ അനൂപ് അനസ് എന്നിവർ ചേർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു