വടക്കാഞ്ചേരി ടൗണിലെ പ്രധാന റോഡിലൂടെ മദ്യപിച്ച് ലക്ക്കെട്ട് നിയന്ത്രണമില്ലാതെ നടന്നു നീങ്ങിയ ഇയാൾ വാഹനങ്ങൾക്കടിയിൽപ്പെടാതെ രക്ഷപ്പെട്ടു. റോഡിലൂടെ വന്ന ഡ്രൈവർമാർ അവസരത്തിനു ഒത്തു വാഹനം ദിശ മാറ്റിയതിനാൽ ഇയാൾക്ക് അപകടം ഒന്നും സംഭവിച്ചില്ല. പോലീസ് സ്റ്റേഷനു മുന്നിലൂടെ നടന്നു നീങ്ങിയ ഇയാൾ തൊട്ടടുത്തുള്ള മാരിയമ്മൻ കോവിലിനു മുന്നിൽ ബോധം കെട്ടു വീണു. ഇതോടെ സമീപത്തെ ഓട്ടോ തൊഴിലാളികളും. വടക്കാഞ്ചേരി പോലീസും ചേർന്ന് ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് ഓട്ടോയിൽ കയറ്റി വിട്ടു.