വടക്കാഞ്ചേരി പരുത്തിപ്ര മസ്ജിദ്‌നൂര്‍ പള്ളിക്ക് സമീപമാണ് അപകടം നടന്നത്. 11.45 ഓടുകൂടിയാണ് സംഭവം . ഷൊര്‍ണ്ണൂരില്‍ നിന്ന് വന്നിരുന്ന വട്ടപ്പറമ്പില്‍ സ്വകാര്യബസ്സും വടക്കാഞ്ചേരി ഭാഗത്തു നിന്ന് വന്ന ടോറസ്സ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ടോറസ്സ് ലോറിയുടെ മുന്‍വശം പൂര്‍ണ്ണമായും, ബസ്സിന്‍റെ പിന്‍വശം ഭാഗികമായും തകര്‍ന്നു. അപകടം നടന്ന സ്ഥലത്ത് ഏറേ നേരം ഗതാഗതം തടസ്സപ്പെട്ടു.