Local

വടക്കാഞ്ചേരി അകമല ശാസ്താ ക്ഷേത്രകുളത്തിനു സമീപം വാഹനാപകടം.

Published

on

ഷോർണൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ അകമല ശാസ്താ ക്ഷേത്രകുളത്തിനു സമീപം വാഹനാപകടം. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. വഴിയരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറി റോഡിലേക്ക് എടുക്കുന്നതിനിടയിൽ പുറകിൽ നിന്നും വന്നിരുന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version