ജീവകാരുണ്യ രംഗത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്ന അമ്മചാരിറ്റബൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് മരുന്നുകൾ വിതരണം ചെയ്തു. സൊസൈറ്റി പ്രസിഡൻ്റ് കുമാരി കൃഷ്ണൻകുട്ടിയിൽ നിന്നും തെക്കുംകര,മലാക്ക സ്വദേശിനി തട്ടാൻ വീട്ടിൽ സിന്ധു മരുന്നുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ സെക്രട്ടറി ഓമന വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ വി.ദീപ, കെ.കെ.സീന, ബേബിചന്ദ്രൻ, ഡെയ്സിസേവി തുടങ്ങിയവർ പ്രസംഗിച്ചു.40 ഓളം നിർദ്ധന കുടുംബങ്ങൾക്ക് മരുന്നുകൾ വിതരണം ചെയ്തതായി അമ്മചാരിറ്റിബൾ സൊസൈറ്റി പ്രസിഡൻ്റ് കുമാരി കൃഷ്ണൻകുട്ടി പറഞ്ഞു.