Malayalam news

വടക്കാഞ്ചേരി ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ വിത്തുരുളകൾ നിക്ഷേപിച്ചു

Published

on

സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ തളിർക്കട്ടേ പുതുനാമ്പുകൾ എന്ന പദ്ധതി പ്രകാരം അസുരൻകുണ്ട് ഡാമിനോട് ചേർന്ന വനത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രീജോ ജോസഫ് വിത്തുരുളകൾ വിതച്ചു കൊണ്ട് നിർവ്വഹിച്ചു. ഹരിതവൽക്കരണ പ്രവർത്തനങ്ങളിൽ വോളന്റിയർമാരുടെ മനുഷ്യ വിഭവശേഷി ഗുണകരമായും ,ഫലപ്രദമായും വിനിയോഗിക്കാൻ സാധിച്ചത് അങ്ങേയറ്റം അഭിനന്ദനാർഹമാണെന്ന് പ്രീജോ ജോസഫ് പറഞ്ഞു . പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ അബ്ദുൾ സലാം ക്ലാസ്സെടുത്തു. സ്കൂൾ പ്രിൻസിപ്പൽ പി. പ്രമോദ്, നാഷണൽ സർവ്വീസ് സ്കീം പെർഫോമൻസ് അസസ്മെൻ്റ് കമ്മറ്റി മുൻ അംഗം പി.വി വേണു ഗോപാലൻ, പ്രോഗ്രാം ഓഫീസർ ജിമ്മി ലൂക്കോസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സന്ദീപ്, വാച്ചർ ബഷീർ, മാതൃ സംഗമം പ്രസിഡന്‍റ് സജിനി ജീപ്സൺ, സതി എ.വി., സുദർശന ടി എൻ, ബാബു വി കെ. വോളണ്ടിയർ ലീഡർമാരായ അർജുൻ എം.ആർ, എയ്ഞ്ചൽ ടി ആന്‍റോ തുടങ്ങിയവരും മുപ്പതോളം വോളന്‍റിയർ മാരുമാണ് വിത്തുരുളകൾ വിതയ്ക്കലിന് നേതൃത്വം നൽകിയത്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version