കൊല്ലം ചാവറ സ്വദേശികളായ ശിവപ്രഭ വീട്ടിൽ ഹരികൃഷ്ണൻ(18), കടമ്പനാട്ട് വീട്ടിൽ അരുൺ(26) എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടുപാറ സെന്‍ററിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത് . നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിനു പിന്നിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. കൊല്ലത്ത് നിന്ന് ചെറുതുരുത്തിയിലേക്ക് വരികയായിരുന്നു ഇരുവരും. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം എന്ന് സംശയിക്കുന്നു. പരുക്കേറ്റ ഇരുവരെയും വടക്കാഞ്ചേരി ആകട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.