കേരള നിയമസഭാ സെക്രട്ടറിയായി നിയമിതനായ ജില്ലാ സെഷൻസ് ജഡ്ജ് എ.എം.ബഷീറിന് വടക്കാഞ്ചേരി കേരളവർമ്മ പൊതുവായനശാലയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു പി.ടി നരേന്ദ്രമേനോൻ. സ്വീകരണ സമ്മേളനം വടക്കാഞ്ചേരി നിയോജക മണ്ഡലം എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡൻ്റ് വി.മുരളി അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ടി.എ.നജീബ്, ഡോ.ജയശ്രീകൃഷ്ണൻകുട്ടി, പി.ശങ്കരനാരായണൻ ,കെ.എസ്.അബ്ദുറഹ്മാൻ വായനശാല സെക്രട്ടറി ജി.സത്യൻ പി.കെ.സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.