Local

വടക്കാഞ്ചേരി ലയൺസ് ക്ലബ് കൊച്ചിന്‍റെ വാർഷിക പൊതുയോഗവും അവാർഡ് നൈറ്റും സംഘടിപ്പിച്ചു.

Published

on

വടക്കാഞ്ചേരി ലയൺസ് ക്ലബ്‌ പ്രസിഡന്‍റ് തോമസ് തരകൻ അധ്യക്ഷനായ ചടങ്ങ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. മധുസൂദനൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യ്തു . ഡിസ്ട്രിക്ട് 318ബി യുടെ ഗവർണർ ആയി തിരഞ്ഞെടുക്കപ്പെട്ട സണ്ണി വി സക്കറിയ, ട്രെഷർ തോമസ്കുട്ടി എബ്രഹാം, അഷ്‌റഫ്‌ കെ എം, ജോസ് പോൾ ചിരിയങ്കണ്ടത്ത്, പി. ദേവസി, പ്രിൻസ് തോമസ്, ഉണ്ണി വടക്കാഞ്ചേരി, ഡോ. ശ്രീനിവാസൻ കെ എ, ഡോ കെ സി. വർഗീസ്,സി എ ശങ്കരൻകുട്ടി, പി. ൻ ഗോകുലൻ,സെക്രട്ടറി ഹരീഷ് മേനോൻ, എന്നിവർ സംസാരിച്ചു. 2021 – 22 വർഷത്തിൽ വടക്കാഞ്ചേരി ലയൺസ്‌ ക്ലബ്‌ നടത്തിയ സാമൂഹിക സേവന പരമ്പരയിൽ മികച്ച സേവനം നടത്തിയവരെ അവാർഡ് നൽകി ആദരിച്ചു. വടക്കാഞ്ചേരി ലയൺസ്‌ ക്ലബ്ബിന്‍റെ സേവനപ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ നിന്ന് പ്രവർത്തിച്ചിരുന്ന മൺമറഞ്ഞു പോയ തോമസ് ചിറ്റിലപിള്ളിയുടെ പേരിൽ തോമസ് ചിറ്റലപിള്ളി മെമ്മോറിയൽ അവാർഡിന് ഉണ്ണി വടക്കാഞ്ചേരി അർഹനായി, ലയൺ ഓഫ് ദി ഇയർ അവാർഡിന് പ്രിൻസ് തോമസ്, ഡോ.കെ എ ശ്രീനിവാസൻ, ഡോ. കെ സി വർഗീസ്, എന്നിവർ അർഹരാ യി, ഹംസ എം അലി, തോമസ് തരകൻ, ഹരീഷ് മേനോൻ, എ വി ജോൺ, രാജേഷ് സി തുടങ്ങിയവരും മികച്ച പ്രവർത്തനങ്ങൾക്ക് അവാർഡിനർഹരായി. ചടങ്ങിൽ വാർഷിക റിപ്പോർട്ടും, വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.2022-23 ലെ പ്രസിഡന്റ്‌ ആയി ഐസക് ജോണും, സെക്രട്ടറി ഗിരീഷ് പി, ട്രെഷർ എ. വി ജോണും ചുമതലയെറ്റു. വിവിധ ക്ലബ്ബിൽനിന്നുള്ള ഭാരവാഹികൾ ഉൾപ്പെടെ 175ഓളം ആളുകൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version