മുൻ ലയൺ ഡിസ്ട്രിക്ട് ഗവർണ്ണർ അഡ്വ.കെ.എൻ.സോമകുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് സുഭാഷ് പുഴക്കൽ, സെക്രട്ടറി കെ. മണികണ്ഠൻ, ഖജാൻജി കെ.വി. വത്സല കുമാർ എന്നിവരും, കൂടാതെ 14 മറ്റ് ഭാരവാഹികളും 5 ഡയറക്ടുമാരെയും തിരഞ്ഞെടുത്തു. കഴിഞ്ഞ 7 മാസത്തെ പദ്ധതി റിപ്പോർട്ടുകൾ സെക്രട്ടറി കെ. മണികണ്ഠനും, ഉൽഘാടകനെപരിചയപ്പെടുത്തൽ ചടങ്ങ് പി.രാജേഷും നിർവ്വഹിച്ചു.സെൻട്രൽ ലയൺസ് ക്ലബ്ബ് അംഗങ്ങളായി പ്രവർത്തിച്ചു വരുന്ന മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് ലഭിച്ച കെ.സി. മായാദേവിയെയും, ആതുര സേവന രംഗത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിംഗ് സീനിയർ നഴ്സിംഗ് ഓഫീസറായി സ്തുത്യർഹമായ സേവനമനുഷ്ടിച്ചു വരുന്ന രജനി വത്സല കുമാർ, തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ നഴ്സായി സേവനമനുഷ്ടിച്ചു വരുന്ന ജിഷ അനു എന്നിവരെ പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു. ഇവരെ പരിചയപെടുത്തിയതും മെമന്റോക്കു വേണ്ടി ആർട്ട് വർക്ക് നടത്തിയത് ക്ലബ്ബ് അംഗമായ രഞ്ജിത് രാജനാണ്
റിജിയൻ ചെയർ പേഴ്സൺ അഡ്വ.പി.ജയപ്രകാശ്, സോൺ ചെയർ പേഴ്സൺ ഡോ.കെ.വേണുഗോപാലൻ, എ.എസ്.ബൈജു എന്നിവർ ആശംസകളർപ്പച്ചു. സർവ്വീസ് ചെയർപേഴ്സൺ ഡോ. പ്രേo കുമാർ ചടങ്ങിൽ സ്വാഗതം പറഞ്ഞു.