Local

ഓട്ടുപാറയിലെ സ്വാകാര്യ സ്ഥാപനത്തിൽ നിന്ന് കെട്ടിട നിർമ്മാണ സാധനങ്ങൾ മോഷ്ടിച്ച പ്രതിയെ വടക്കാഞ്ചേരി പോലീസ് പിടികൂടി

Published

on

ഓട്ടുപാറയിൽ പ്രവർത്തിക്കുന്ന എസ് എസ് എക്യുപ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്നും കെട്ടിട നിർമ്മാണത്തിനു ഉപയോഗിക്കുന്ന ഷീറ്റ്, ജാക്കി, സ്പാൻ, മെഷിനുകൾ തുടങ്ങി 8 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ വാടകക്കെടുത്തിനു ശേഷം തിരിച്ചു കൊടുക്കാതെ വില്പന നടത്തിയ കേസിൽ പട്ടാമ്പി സ്വദേശി കാടത്തോട്ടിൽ മുസ്തഫ (31) യെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്യ്തു. ഇയാൾ കുറെ നാളുകളായി ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ പറ്റി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി എസ്. എച്. ഒ. കെ മാധവൻകുട്ടിടെ നേതൃത്വത്തിൽ പിടികൂടി കോടതിയിൽ ഹാജരാക്കി.ഇയാൾ വിറ്റ പകുതിയോളം സാധനങ്ങൾ പട്ടാമ്പിയിലെ വിവിധ കടകളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്. ഐ. തങ്കച്ചൻ, എ. എസ്. ഐ. അബ്ദുൾ സലീം, സി പി ഒ മാരായ എ. വി. സജീവ് , മിനിമോൾ, എ.എസ് പ്രദിപ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version