വടക്കാഞ്ചേരി നഗരസഭയിലെ അന്തിമ പദ്ധതി രേഖ നഗരസഭ കൗൺസിലിൻ്റെ അംഗീകാരം തേടാതെയാണ് ജില്ലാ പ്ലാനിംഗ് സമിതിയുടെ അംഗീകാരത്തിന്ന് നൽകിയത് എന്ന് പ്രതിപക്ഷം ആരോപിച്ചു. അന്തിമ പദ്ധതി രേഖ കൗൺസിലിൽ അംഗീകരിച്ചു എന്ന് തെറ്റായി എഴുതിച്ചേർത്ത സെക്രട്ടറി തെറ്റായ കാര്യങ്ങൾക്ക് കൂട്ടുനിന്നു. നഗരസഭയിൽ നടക്കുന്ന അനധികൃത നിയമനങ്ങൾക്കെതിരെയും, മുൻകൂർ കാര്യങ്ങൾ ചെയത് സാധൂകരിക്കുന്ന പ്രവർത്തികൾ വർദ്ധിച്ചതിനെതിരെയും പ്രതിപക്ഷം വിയോജന കുറിപ്പ് നൽകി. ഇരുപതാം ഡിവിഷൻ കൗൺസിലറെ അപമാനിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട നഗരസഭ ഡ്രൈവർക്കെതിരെ നടപടി വേണം എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നഗരസഭയുടെ ധിക്കാരപരമായ പ്രവർത്തനങ്ങൾക്കും അഴിമതിക്കും എതിരെ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ അറിയിച്ചു. എസ് എ എ ആസാദ്, വൈശാഖ് നാരായണസ്വാമി, സന്ധ്യ കൊടയ്ക്കാടത്ത്, ബുഷ്റ റഷീദ് കെ.എൻ.പ്രകാശൻ, കെ.ഗോപാലകൃഷ്ണൻ, ജോയൽ മഞ്ഞില, നബീസ നാസറലി, രമണി പ്രേമദാസൻ, നിജി ബാബു, ജിജി സാംസൺ, കമലം ശ്രീനിവാസൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി