നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ.അരവിന്ദാക്ഷൻ,എം.ആർ.അനൂപ് കിഷോർ, സ്വപ്ന ശശി, വൈസ് ചെയർപേഴ്സൺ ഷീല മോഹൻ , എ എം ജമീലാബി, നഗരസഭാ സെക്രട്ടറി കെ കെ മനോജ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ, വെറ്റിനറി ഡോക്ടർ, താലൂക്ക് ആശുപത്രി സൂപ്രണ്ട്, പിഎച്ച്എസ്ഇ മെഡിക്കൽ ഓഫീസർ എന്നിവർ പങ്കെടുത്തു. നഗരസഭ പരിധിയിലെ തെരുവ്നായ്ക്കളെ പിടിക്കുന്നതിനു താല്പര്യം ഉള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ച് ഒരു ടീമിനെ ചുമതലപ്പെടുത്തുന്നതിനും വാക്സിനേഷൻ നൽകുന്നതിനും യോഗം തീരുമാനിച്ചു. എബിസി പ്രോഗ്രാം നടപ്പിലാക്കുന്നതിനായി നഗരസഭയിലെ എബിസി കെട്ടിടം പ്രവർത്തനക്ഷമമാക്കുന്നതിന് മുൻസിപ്പൽ എഞ്ചിനിയറെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു. ജൂലായ് പതിനാലിന് നഗരസഭയും ഹെൽത്ത് വിഭാഗവും ആശ /അംഗൻവാടി ജീവനക്കാരെയും ഉൾപ്പെടുത്തി യോഗം ചേരാനും തീരുമാനിച്ചു. എല്ലാ വളർത്തുന്ന നായകൾക്കും ലൈസൻസ് എടുക്കുന്നതിനും വാക്സിനേഷൻ എടുക്കുന്നതിനും യോഗത്തിൽ തീരുമാനമായി