വടക്കാഞ്ചേരി ജി എസ് ടി ഓഫീസിനു മുൻപിൽ നടത്തിയ ആഹ്ളാദ പ്രകടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി വരദൻ ഉദ്ഘാടനം ചെയ്തു. കെ ജി ഒ ഏ സംസ്ഥാന കൗൺസിൽ അംഗം അംഗം ഡോ. ഷഹനാ ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. തസ്തികകൾ അപ്ഗ്രേഡ് ചെയ്‌തും, വകുപ്പിനെ ശക്തിപ്പെടുത്തിയും ജി. എസ്.ടി.വകുപ്പ് പുന:സംഘടന യാഥാർത്ഥ്യമാക്കിയ എൽ ഡി എഫ് സർക്കാരിന് യൂണിയന്‍റെ നേതൃത്വത്തിൽ അഭിവാദ്യമർപ്പിച്ചു. എൻ.ജി.ഒ യൂണിയൻ വടക്കാഞ്ചേരി ഏരിയ സെക്രട്ടറി എം എ ജയേന്ദ്രൻ സ്വാഗതവും, എൻ.ജി. ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം സി വി നരേന്ദ്രൻ നന്ദിയും പറഞ്ഞു.