വടക്കാഞ്ചേരി നഗരസഭയിലെ ഇരുപതാം ഡിവിഷനിൽ തകർന്നുകിടക്കുന്ന പള്ളിപ്പടി റോഡ് നിർമ്മാണം ഉടൻ പൂർത്തീയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓട്ടുപാറ ഡിവിഷൻ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡ് ഉപരോധിച്ച് സമരം നടത്തി. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജിജോ കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ. എസ് ഹംസ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഭാരവാഹികളായ .ടി. വി സണ്ണി, ശശി മംഗലം, കെ എം സത്താർ, കൗൺസിലർമാരായ അഡ്വ: ശ്രീദേവി,ബുഷറ റഷീദ്, ഡിവിഷൻ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം എച് ഷാനവാസ്, പ്രവാസി കോൺഗ്രസ് ഭാരവാഹികളായ കെ. കെ അബൂബക്കർ, ബിജു ഇസ്മയിൽ ബൂത്ത് പ്രസിഡണ്ടുമാരായ, അസി ആദം, കെ എച്ച് സിദ്ദീഖ് എന്നിവർ സംസാരിച്ചു,