Malayalam news

വടക്കാഞ്ചേരി ടൗൺ റെയിൽവെ ഗേറ്റ് അടിപ്പാത നിർമ്മാണ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

Published

on

ഡിവിഷൻ കൗൺസിലർ ജിജി സാംസൺ അധ്യക്ഷത വഹിച്ച യോഗം വടക്കാഞ്ചേരി ഫോറോന വികാരി ഫാദർ .ആന്‍റണി ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു സുബ്രമണ്യൻ, കൗൺസിലർമാരായ നഫീസ നാസറാലി, സന്ധ്യ. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എ. സ് ഹംസ , എം. എ വേലായുധൻ, എസ് രാജു , ജോണി ചിറ്റിലപ്പിള്ളി, ജോസഫ് മാസ്റ്റർ, മനോജ് ചിറ്റലപ്പിള്ളി , ആക്ടസ് പ്രസിഡന്‍റ് വി. വി ഫ്രാൻസിസ് , ക്ലേലിയ സ്കൂൾ പി ടി എ പ്രസിഡന്‍റ് ശ്രീകുമാർ എന്നിവർ സംസാരിച്ചു.
കൗൺസിൽ ഭാരവാഹികളായി മുഖ്യ രക്ഷാധികാരികളായി – എം. പി രമ്യ ഹരിദാസ് , സേവ്യർ ചിറ്റിലപ്പിള്ളി എം. ൽ. എ, എ. സി മൊയ്‌തീൻ എം.ൽ.എ . രക്ഷാധികാരികളായി – പി. എൻ സുരേന്ദ്രൻ (നഗരസഭ ചെയർമാൻ ), മുൻ എം. എൽ. എ അനിൽ അക്കര, ഷീല മോഹൻ (നഗരസഭ വൈസ് ചെയർമാൻ), കെ അജിത് കുമാർ ( നഗരസഭ പ്രതിപക്ഷ നേതാവ് ), ഫാദർ. ആന്‍റണി ചെമ്പകശ്ശേരി ( വടക്കാഞ്ചേരി ഫോറോന വികാരി ).

ചെയർമാൻ – ജിജി സാംസൺ (ഡിവിഷൻ കൗൺസിലർ), വൈസ് ചെയർമാൻമാർ – എസ്. എ . ആസാദ് , സിന്ധു സുബ്രമണ്യൻ (മുൻ പഞ്ചായത്ത് പ്രസിഡന്‍റുമാർ ) , എല്ലാ രാഷ്ട്രീയ പാർട്ടിയുടേയും പ്രതിനിധികൾ ,

കൺവീനർമാർ – സി. സി വിൻസെന്‍റ് , വി .പി ഫ്രാൻസിസ് , തോമസ് തരകൻ തുടങ്ങിയ 51 അംഗ കമ്മിറ്റി രൂപീകരിച്ചു. അടിപ്പാത ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ബന്ധപ്പെട്ട അധികാരികൾക്ക് നല്കുന്നതിനും, ഓഗസ്റ്റ് 15 ന് സത്യാഗ്രഹം നടത്തുന്നതിനും യോഗം തീരുമാനിച്ചു.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version