വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖയിൽ തലപ്പിള്ളി താലൂക്ക് എസ് എൻ ഡി പി യോഗം യൂണിയൻ സെക്രട്ടറി ടി.ആർ.രാജേഷ് വടക്കാഞ്ചേരി ശാഖാ സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി സന്ദർശനം നടത്തി. പരിപാടിയുടെ ഭാഗമായി വടക്കാഞ്ചേരി ജയശ്രീ ഹാളിൽ ശാഖാ ഭാരവാഹികളുമായും, മൈക്രൊ യൂണിറ്റ് കൺവീനർമാർ, ജോ : കൺവീനർ മാർ, വനിതാ സംഘം ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വിദ്യഭ്യാസ ആരോഗ്യക്ഷേമനിധി ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ ശാഖാ പ്രസിഡന്റ് ഡോ.കെ.എ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. സമ്പർക്ക യോഗത്തിൽ യൂണിയൻ സെക്രട്ടറി ടി.ആർ.രാജേഷ് ശാഖയുടെ പ്രവർത്തനത്തെ കുറിച്ച് വിലയിരുത്തുകയും ഭാവി പരിപാടികൾ എങ്ങനെയായിരിക്കണം എന്നുള്ളതിനെ കുറിച്ച് ആസൂത്രണം ചെയ്യുകയും ചെയ്തു. സ്വാഗതം ശാഖാ സെക്രട്ടറി സുഭാഷ് പുഴക്കലും, നന്ദി ശശി ചൂണ്ടു പുരക്കലും രേഖപ്പെടുത്തി. യോഗത്തിൽ 5 സെന്റ് ഭൂമി ശാഖക്കായി ദാനം ചെയ്ത പൂപ്പറമ്പിൽ കമലം പ്രഭാകരനെ യൂണിയൻ സെക്രട്ടറി ടി.ആർ.രാജേഷും, ശാഖാ പ്രസിഡണ്ട് ഡോ.കെ. എ. ശ്രീനിവാസനും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിയൻ വൈ: പ്രസിഡണ്ട് പി.കെ.ഭരതൻ, യൂണിയൻ കൗൺസിലർമാരായ എം.കെ.ബാബു, പി.ജി.ബിനോയ്, കെ.വി.രവി എന്നിവർ പങ്കെടുത്തു. വിദ്യഭ്യാസ ക്ഷേമനിധി ചെയർമാൻ വി.പി.അയ്യപ്പൻ കുട്ടി മാസ്റ്റർ, കെ.വി. മോഹൻദാസ്, എന്നിവർ യൂണിയൻ സെക്രട്ടറിയുമായി സംവദിക്കുകയും, യൂണിയൻ സെക്രട്ടറി മറുപടി പറയുകയും ചെയ്തു കൂടാതെ എസ്.എൻ.ഡി.പി.പ്രസ്ഥാനത്തിന് വേണ്ടി ആഹോരാത്രം പണിയെടുക്കുന്ന യൂണിയൻ സെക്രട്ടറി രാജേഷിന് ശാഖാ പ്രസിഡണ്ട് ഡോ.കെ.എ. ശ്രീനിവാസൻ പൊന്നാട അണിയിച്ച് ആദരിച്ചു.