Local

വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖ ഗുരുദേവ മന്ദിരത്തിനു വേണ്ടി 3 സെൻറ് സ്ഥലം ദാനം ചെയ്ത് ദമ്പതികൾ

Published

on

വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖയിൽ സജീവമായി പ്രവർത്തിച്ചു വരുന്ന അകംപാടം ഗുരുദേവ മൈക്രൊ യൂണിറ്റിലെ പൂപ്പറമ്പിൽ കമലം, പ്രഭാകരൻ ദമ്പതികളാണ് വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖായോഗത്തിന് ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനടുത്തുള്ള സ്ഥലത്തു നിന്ന് 3 സെന്റ് സ്ഥലം ദാനം ചെയ്യുവാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി വടക്കാഞ്ചേരി ജയശ്രീ ഹാളിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പൂപ്പറമ്പിൽ കമലം, പ്രഭാകരൻ ദമ്പതിമാരെ ആദരിച്ചു. ശാഖാ പ്രസിഡന്റ് ഡോ.കെ.എ. ശ്രീനിവാസൻ അദ്ധ്യക്ഷനായി. സ്ഥലത്തിനെ കുറിച്ചുള്ള വിവരണം ശാഖാ സെക്രട്ടറി സുഭാഷ് പുഴക്കൽ അവതരിപ്പിച്ചു. വൈസ് .പ്രസിഡണ്ട് സി.ജി. ശശി, ഉത്തമൻ ചെറോമൽ, രവി പാറപ്പറമ്പിൽ, കെ.വി. മോഹൻദാസ്, ടി.ആർ. സജിത്, അകംപാടം ഗുരുദേവ കൺവീനർ സുധർമ്മ ശ്രീകൃഷ്ണൻ, വനിതാ സംഘം സെക്രട്ടറി പി.കെ. ശോഭ എന്നിവർ ആശംസകളർപ്പിച്ചു. വനിതാ സംഘം പ്രസിഡണ്ട് ബിന്ദു മനോജ് സ്വാഗതവും, വി.ആർ. ശ്രീകൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version