വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റിനു സമീപത്തുള്ള ശ്രീ സുബ്രഹ്മണ്യൻ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഭഗവത് സേവയും നടന്നു.ബ്രഹ്മശ്രീ അവണപ്പറമ്പ് പ്രദീപൻ നമ്പൂതിരിപ്പാട്, മല്ലിശേരി നിശാന്ത് നമ്പൂതിരി ,ക്ഷേത്രം മേൽശാന്തി ദുർഗ്ഗാദാസ് തെക്കുംകര എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി. ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ വി.വി.കൃഷ്ണൻ , കെ.എസ്.കൃഷ്ണൻകുട്ടി ,സത്യരാജ്,രാജേഷ് ആചാര്യ, ബാബു പൂക്കുന്നത്ത്, അഡ്വ.ടി.എസ്.മായാദാസ് ,വി.ആർ.ശ്രീജിത്ത് , വനജ ശങ്കർ, അഡ്വ.സൗമ്യ മായാദാസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.