Local

വടക്കാഞ്ചേരി നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷം: നടപടി വേണമെന്ന് വ്യാപാരികളും നാട്ടുകാരും.

Published

on

ഓട്ടുപാറ സെന്ററിൽ സ്ഥാപിച്ച ഇന്റർ ലോക്ക് കട്ടകൾ പൊട്ടിപോയതിനെ തുടർന്ന് ഈ ഭാഗത്ത് അധികൃതർ നോ പാർക്കിങ്ങ് ബോർഡും, ട്രാഫിക് ക്യൂബും സ്ഥാപിച്ചതിനാൽ വാഹനങ്ങൾ ഇഴഞ്ഞു പോകുന്നതാണ് ഗതാഗത കുരുക്കിന് കാരണമാകുന്നത്. ഇത് കൂടാതെ ഓട്ടുപാറ സ്റ്റാൻഡിനു മുൻപിൽ വാഴാനി റോഡിലേക്ക് തിരയുന്ന ഭാഗത്ത് എല്ലാ ദിവസവും രൂക്ഷമായ ഗതാഗത കുരുക്കാണ് ഉണ്ടാകുന്നത്. ഈ ജംഗ്ഷനിൽ ഗതാഗത നിയന്ത്രിക്കാൻ ആരുമില്ലാത്തതും സ്വാകാര്യ ബസുകൾ വരി തെറ്റിച്ചു വരുന്നതും ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു. നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ നഗരസഭാ അധികാരികളും പോലീസും എത്രയും പെട്ടന്ന് നടപടി കൈക്കൊള്ളണം എന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപെടുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version