വടക്കാഞ്ചേരി ക്ലെലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ വെച്ചു നടത്തിയ ചടങ്ങിൽ വടക്കാഞ്ചേരി ലയൺസ് ക്ലബ് പ്രസിഡണ്ട് ഐസക് ജോണും സെക്രട്ടറി ഗിരീഷ് കുമാറും ചേർന്ന് പ്രിൻസിപാൾ സിസ്റ്റർ വിമലക്ക് പത്രം നൽകി പ്രകാശനം നടത്തി. മാധ്യമ പ്രവർത്തകൻ ശശികുമാർ കോടക്കാടത്ത് പദ്ധതി വിശദീകരണം നടത്തി, സ്കൂൾ പ്രിസിപ്പൽ സിസ്റ്റർ വിമല ആശംസ അറിയിച്ച് സംസാരിച്ചു, ഡോ : ശ്രീനിവാസൻ, ഉണ്ണി വടക്കാഞ്ചേരി, സി എ ശങ്കരൻകുട്ടി, ജെയിംസ് ഫ്രാൻസിസ്, യൂ കരുണാകരൻ, എൻ എ നസീർ, വിൽസൺ കുന്നംപുള്ളി, പി എൻ ഗോകുലൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി