പാർട്ടി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം വടക്കാഞ്ചേരി ബസ്സ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡൻ്റ് വിനോദ് ചേലക്കര ഉദ്ഘാടനം ചെയ്തു.വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ:അഖിൽ പി. സാമുവൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിമാരായ സന്ധ്യ കൊടയ്ക്കാടത്ത്, ജോമോൻ കൊള്ളന്നൂർ, ജില്ലാ നിർവ്വാഹക സമിതി അംഗം സജിത്ത് അഹമ്മദ്, മണ്ഡലം പ്രസിഡൻ്റ് ശ്രീനേഷ് ശ്രീനിവാസൻ , പിഎസ്സ്. റഫീഖ്, സി.വി.ഹരിപ്രസാദ്, അഡ്വ: ടി.എച്ച്.മുഹമ്മദ് ഷഫീഖ്, ജിബിൻ ജോബ്, തുടങ്ങിയവർ പ്രസംഗിച്ചു.