ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വടക്കാഞ്ചേരി ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റും, യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട്മായിരുന്ന അന്തരിച്ച പ്രവീൺ കാഞ്ഞിങ്ങത്തിന്റെ കുടുംബത്തിന് വടക്കാഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകരും, യൂത്ത് കോൺഗ്രസ്- യൂത്ത് കെയർ പ്രവർത്തകരും ചേർന്ന് വീടുവച്ചു നൽകുമെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി എൻ വൈശാഖ് അറിയിച്ചു. വടക്കാഞ്ചേരിയിലെ കോൺഗ്രസ് പാർട്ടി ഓഫീസിൽ ഇന്ന് നടന്ന ഭവന നിർമ്മാണ കമ്മിറ്റിയോഗത്തിലാണ് തീരുമാനം. യോഗത്തിൽ തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ അജിത്കുമാർ, ബ്ലോക്ക് കോൺഗ്രസ്പ്രസിഡണ്ട് ജിജോ കുര്യൻ, മണ്ഡലം പ്രസിഡണ്ട് എ എസ് ഹംസ, തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം പ്രസിഡണ്ട് ശ്രീനേഷ് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 27 അംഗ ഭവന നിർമാണ കമ്മറ്റിയെ തിരഞ്ഞെടുത്തു. ആറു മാസങ്ങൾക്കകം വീട് നിർമാണം പൂർത്തീകരിച്ച് കുടുംബത്തിന് കൈമാറാനാണ് തീരുമാനം