സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രദേശികവൽക്കരണത്തിലൂടെ ജെൻഡർ സൗഹൃദ & ശിശു സൗഹൃദ നഗരസഭ ആക്കുന്നതിന്‍റെ ഭാഗമായി അംഗൻവാടി ജീവനക്കാർക്ക് ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കില റിസോഴ്സ്പേഴ്സൺമാരായ കെ.ശശികല, സുകന്യ. കെ.യു, യദുകൃഷ്ണൻ.ആർ.എസ് എന്നിവർ സുസ്ഥിര വികസന ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളെ കുറിച്ചും കൂടാതെ ജെൻഡർ & ശിശു സൗഹൃദ നഗരസഭയാക്കുന്നത്തിനു എന്തൊക്കെ ചെയ്യണമെന്നതിനെ കുറിച്ച് ചർച്ച ചെയ്തു. ഇതിലൂടെ ജെൻഡർ & ശിശു നഗരസഭ സൂചികകളുടെ നിലവിലെ അവസ്ഥയും ചർച്ച ചെയ്തു ക്രോഡീകരിച്ചു. ബാലസൗഹൃദ നഗരസഭയാക്കുന്നതിനു പശ്ചാത്തല സൗകര്യങ്ങളടക്കമുള്ള വികസന പ്രവർത്തങ്ങളും ബാലസഭയുടെ രൂപീകരണം, ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ നടത്തണമെന്നും ചൈൽഡ് ബഡ്ജറ്റിങ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും. കുട്ടികളുടെ ഗ്രാമസഭ നടത്തണമെന്നും അത് കൃത്യമായി മോണിറ്ററിങ് നഗരസഭയുടെ ഭാഗത്തു നിന്നും നടത്തുമെന്നും നഗരസഭ ചെയർമാൻ അറിയിച്ചു. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജമീലാബി.എ.എം, നഗരസഭ സെക്രട്ടറി കെ.കെ.മനോജ്, ഐസി ഡി എസ് സൂപ്പർവൈസർ വിനീത ഉണ്ണികൃഷ്ണൻ, എം.കെ. ശോഭന എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.